Saturday 14 October 2017

കഥ #മിണ്ടാത്ത_പെണ്ണ്

വെളിച്ചം പരക്കാന്‍ ഇനിയും കുറച്ച് സമയമുണ്ട് കടലുണ്ടി സ്റ്റേഷന് പുറകിലെ ചീനി മര ചുവട്ടില്‍ കാറ് നിര്‍ത്തി പൂട്ടി ശരിക്കും അടഞ്ഞോന്ന് ഒന്ന് കൂടി നോക്കി സ്റ്റേഷന്‍െറ പടികള്‍ ഓടി കയറുമ്പോള്‍ ട്രെയിന്‍ വരുന്ന ശബ്ദ്ദം ദൂരേന്ന് കേള്‍ക്കാന്‍ തുടങ്ങി
ഞാന്‍ ട്രെയിനില്‍ കയറിയപ്പോള്‍ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു ഒഴിവുളള ഒരുസീറ്റ് തപ്പി പിടിച്ച് അതില്‍ ഇരുന്നു മുന്നിലെ സീറ്റില്‍ രണ്ട് പെണ്‍ കുട്ടികളും അവരുടെ ഉമ്മയെന്ന് തോന്നിക്കുന്ന ഒരു സ്ത്രീയും മടിയിലും ചാരിയിരുന്നും ഉങ്ങുന്നു
സ്ത്രീകളും കുട്ടികളും നാലാളിരിക്കണ സീറ്റില്‍ അഞ്ചും ആറും പേര് ഇരിക്കുമ്പോള്‍ ഒരു മാന്യന്‍ ഒറ്റക്ക് ഒരു മൊത്തം സീറ്റില്‍ കിടന്ന് ഉറങ്ങുന്നു
പലരും പലപ്രാവശ്യം പറഞ്ഞിട്ടും മാന്യന്‍ അനങ്ങിയില്ലാ
ഞാനും ഒന്ന് എത്തി നോക്കി , ഇടപെടാന്‍
മത ചിഹ്നങ്ങള്‍ കണ്ട് എന്‍െറ എല്ലാം ആവേശവും അമര്‍ന്നു (എന്തിനാ മാണ്ടത്തതിന് നിക്കണത് )
ഉറങ്ങുന്നതിന് ഇടയില്‍ അപ്രത്തെ സംസാരം കേട്ട് പെണ്‍ പുളളാര് ചെറുതായി കണ്ണ് പൊളിച്ച് നോക്കുന്നു
വീണ്ടും ചെരിയുന്നതിന് മുമ്പ് ചെറിയ ഒരു ചിരിതന്നു
ഞാന്‍ നാല് പല്ലുകള്‍ കാണിച്ച് കൊടുത്തു
അവരുടെ കൂടെ ചെറിയ ഒരു ചെക്കനുണ്ട് കൂടെ ഇരിക്കാതെ ഒരു കാല്‍ ഉമ്മയുടെ കാലില്‍ കുളതി ഒറ്റകാലില്‍ നിക്കാണ് ഉറങ്ങാതെ ഒരേ നില്‍പ്പ്
ഞാന്‍ ഇരിക്കുന്ന സീറ്റില്‍ മൂന്ന് പേര് മാത്രമുളളത് കൊണ്ട് ചെറുക്കനെ മെല്ലെ ഒന്ന് തോണ്ടിയീട്ട് ഇരിക്കാന്‍ ആങ്ങ്യം കാണിച്ചു ,
അത് അകൂട്ടത്തിലെ ഒരു സുമുഖിയായ പെണ്ണും കണ്ടു ഒന്നൂടെ ചിരി തന്നു
ഞാന്‍ ഒരു കൃത്രിമ ഗൗരവം മുഖത്ത് വരുത്തി
ചെക്കന്‍ പതിയെ ചുണ്ടനക്കി '' മാണ്ടാ '' ...
ഞാന്‍ നിര്‍ബന്ധിച്ചില്ലാ
അടുത്ത സ്റ്റേഷനില്‍ നിന്ന് കുറേപേറ് കയറി അതില്‍ ഒരു സ്ക്കാഫ് കെട്ടിയ പെണ്‍കുട്ടിയുമുണ്ടായിരുന്നു ,
ഇരിക്കാമോ ? എന്ന രീതിക്ക്
കൈകാണിച്ചു ,
ഞാന്‍ ഒന്നൂടെ ഒതുങ്ങി കൊടുത്തു ,
ചെവിയില്‍ തിരുകണ ചെറീയ സ്പ്പീക്കര്‍ എടുത്ത് തിരുകണതിന് മുന്നേ ഞാന്‍ ചോദിച്ചു '' എങ്ങോട്ടാ '' ?
കോയമ്പത്തൂര്‍ ,
നിങ്ങളോ ?..
പാലക്കാടേക്കാ...
ബാഗെല്ലാം കണ്ട് ഞാന്‍ ചോദിച്ചു
'''സ്പോട്സ് ( ഗെയിംസ് / അത് ലറ്റിക്ക്സ് )?''
സാറ് എവിടെയാ....?
ഞമ്മള് വളളിക്കുന്ന് ..കാരനാ...
സാറ്.... ന്നൊന്നും വിളിക്കണ്ടാ...
ഒരു പാവം മെക്കാനിക്കാണ് .....
''' സാറേ ഈ മെക്കാനിക്കുകളൊക്കെ എല്ലാവരും പാവങ്ങളാ....ണോ ?
ഞാനും സ്ക്കാഫ്കാരിയും സംസാരിക്കണത് കേട്ടിട്ടാവണം ഉറങ്ങി കൊണ്ടിരുന്നവരില്‍ നേരത്തേ ചിരിതന്ന പെണ്‍കുട്ടി തലപെക്കി ,
ആളുകള്‍ ഒന്ന് അങ്ങോട്ട് ഇങ്ങോട്ട് നീങ്ങിയപ്പോള്‍ സ്ക്കാഫ്കാരി വിന്‍റോസീറ്റീലേക്ക് മൊബൈയിലുമായി ഒതുങ്ങി ,
അപ്രത്ത് ഇരുന്ന ഒരു ചുളളന്‍ കാലെടുത്ത് അവള്‍ക്ക് വിലങ്ങ് വെച്ച്
മൃഗാശുപത്രിയില്‍ കൊണ്ടോയ പശുനെ പൂട്ടണ പോലെ പൂട്ടി
അവള്‍ അഴികള്‍ക്കുളളിലായി
ഉറക്കത്തിലുണ്ടായിരുന്ന ടീമിലെ ചെക്കന്‍ എന്‍െറ അടുത്തേക്ക് ഇരുന്നു ,
'' ഏത് ക്ലാസിലാ പഠിക്കണത് '' ?
'' മൂന്നിലാ....
ചെക്കന്‍ പറഞ്ഞ് തീര്‍ന്നതും നേരത്തേ ചിരിതന്ന പെണ്‍കുട്ടി കൈകൊണ്ട് ആങ്ങ്യം കാണിച്ചു
ആടിനെ പോലെ കൊമ്പ് കാണിച്ച് മീശ പിരിക്കണ പോലെയും കാണിച്ചു !
ഞാന്‍ ഒന്നും മനസിലായില്ലങ്കിലും തലയാട്ടി
പെണ്ണ് വളരെ സന്തോഷത്തോടെ കൈ കൊണ്ട് '' ലവ് '' ചിഹ്നം കാണിച്ച് സ്വന്തം ചുമലില്‍ തട്ടി കാണിച്ചു
ഞാന്‍ വാപൊളിച്ചിരുന്നു
തിരൂര്‍ സ്റ്റേഷന്‍ എത്തി എല്ലാവരും ഇറങ്ങാന്‍ ഒരുങ്ങി പെണ്ണ് പിന്നെയും ഒരു ആങ്ങ്യം കാണിച്ചു , ഞാന്‍ വാ പൊളിച്ചിരിക്കണത് കണ്ട് ഉമ്മയെന്ന് തോന്നിയ സ്ത്രീ പറഞ്ഞു
''നിങ്ങളെ ഇഷ്ടായീ ... പിന്നെ എപ്പോയെങ്കിലും കാണാം .... ന്നാ ഓള് പറയണത് '' ഓള്‍ക്ക് മിണ്ടാന്‍ കയ്യൂലാ ....''
ഞാന്‍ വീണ്ടും വാ പൊളിയാതിരിക്കാന്‍ രണ്ട് കൈ കൊണ്ട് താടിക്ക് കുത്ത് കൊടുത്തിരുന്നു
യാത്രി യോം ക്രപയാ ദ്യാന്‍ ദേ...
തിരൂര്‍ സെ ജാനെ വാലി -
ഗാഡി ജല്‍തി രവാനാ ഹോഗീ...
ട്രെയിന്‍ നീങ്ങി തുടങ്ങി !
ശുഭം
സെയ്ദ്

Sunday 17 September 2017

Sray Paint Art in Kerala....

ഇത് പ്രിയദർശിനി ടീച്ചർ..

ഇത് പ്രിയദർശിനി ടീച്ചർ...പ്രണയത്തേ
ക്കാൾ വലുതല്ല ജീവിതമെന്ന് സ്വയം
തെളിയിച്ച ധീരവനിത...സ്ത്രീയുടെ ശക്
തി തേപ്പിലല്ലെന്നും അടിയുറച്ച തീരുമാ
നത്തിലാണെന്നും വെളിവുകെട്ട മന
സ്സോടെ തിരിച്ചറിഞ്ഞ അക്ഷര നക്ഷത്രം.
ഈയടുത്ത കാലത്തൊന്നും ഈയുള്ള
വന് ഒരു സ്ത്രീയോട് ഇത്രമാത്രം ബഹുമാനം തോന്നിയിട്ടില്ല...
      ലോക്കോ പൈലറ്റായിരുന്ന തന്റെ
കാമുകനോടൊത്തുള്ള സമാഗമങ്ങൾ 
സംഭവബഹുലമാക്കിയിരുന്നത് തലശേരി റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു...അന്നാട്ടുകാർക്കത് ഒരു
പതിവു കാഴ്ചയായിരുന്നു...ഒരു ദിവസം
പത്ര വാർത്തയിലൂടെയാണ്  ടീച്ചർ ആ
വിവരമറിയുന്നത്...തന്റെ എല്ലാമെല്ലാമാ
യിരുന്ന പ്രാണപ്രിയൻ ഒരാക്സിഡന്റി
ലൂടെ തന്നെ എന്നെന്നേക്കുമായി വിട്ടു
പിരിഞ്ഞിരിക്കുന്നു എന്ന ഞെട്ടിക്കുന്ന
സത്യം അവർ തിരിച്ചറിഞ്ഞു...സമനില
തെറ്റിയ ടീച്ചറെ ഒരുപാടു ചികിൽസിച്ചെ
ങ്കിലും അവർക്ക് സാധാരണ മാനസിക
നിലയിലേയ്ക്ക് തിരിച്ചെത്താനായില്ല....
ടീച്ചർ വീട്ടിൽ നിന്നും ഇറങ്ങി നടക്കാൻ
തുടങ്ങി...ഈ രൂപത്തിൽ മെയ്ക്കപ്പൊ
ക്കെയിട്ട്...അവർ സ്ഥിരമായി കണ്ടുമുട്ടാ
റുള്ള തലശേരി റെയിൽവേ സ്റ്റേഷനിൽ
ഇന്നും ടീച്ചർ അയാൾക്കുവേണ്ടി വഴി
ക്കണ്ണുമായി കാത്തിരിക്കുന്നു...വർഷങ്ങ
ളായി മുടങ്ങാതെ തുടരുന്ന കാത്തിരിപ്പ്.
ഇവിടെയാണ് ടീച്ചർ വത്യസ്ഥയാവുന്ന
ത്..തേപ്പ് ഒരു കലാരൂപമായി കൊണ്ടാടു
ന്ന  ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കു
ന്നത്...ആർക്കും ആരെയും തേയ്ക്കാൻ
ഒരു മടിയുമില്ലാതെ പോവുന്ന തരംകെട
ലിന്റെ കപടമുഖങ്ങളാണ് ചുറ്റും...വഞ്ചന ഒരു ക്വാളിറ്റി പോലുമാവുന്നു പല
പ്പോഴും....ഇവിടെയാണ് മാനസിക വൈ
കല്യം ബാധിച്ച ടീച്ചറുടെ പ്രസക്തി....നീതി ബോധമുള്ള പ്രണയങ്ങൾ എഴു
ത്തിലും എഴുത്തുകാരിലും മാത്രമായി
ചുരുങ്ങിപ്പോയ ഒരു സമൂഹത്തിനൊപ്പ
മാണു നാം യാത്ര ചെയ്യുന്നത്..ഒരേ സമ
യം ഒന്നിലധികം അമ്പുകൾക്ക് ആവനാ
ഴി തുറന്നുകൊടുക്കാൻ ഒരുളുപ്പും ഇല്ലാ
തെ പോവുന്നവന്റെ മുഖത്തു കാർക്കി
ച്ചു തുപ്പുന്നു പ്രിയദർശിനി ടീച്ചറുടെ
ബോധവിവേകം...
ഋതുക്കളുടെ സഹായമില്ലാതെ വളരുക
യും വിടരുകയും ചെയ്യുന്ന ഒരേയൊരു
പുഷ്പമാണ് പ്രണയമെന്ന് ടീച്ചർ പറ
യാതെ പറയുന്നു...ഒരു കവികൽപ്പന പോലെ ഭൂമിയുടെ കെട്ടുകളിൽ നിന്ന്
മോചിതയായി ബോധത്തിനും അബോധത്തിനുമിടയിലെ മഞ്ഞുപാളി
കളിൽ മുഖംപൂഴ്ത്തി ഓർമ്മപ്പൂക്കളോട്
സല്ലപിക്കുന്നു ടീച്ചർ...അത്രയ്ക്ക് വിശു
ദ്ധിയുണ്ട് ഈ ടീച്ചർക്ക്...വസ്ത്രം മാറു
ന്ന ലാഘവത്തോടെ ബന്ധങ്ങളെ കരി
തേച്ച് പടിയടച്ച് പിണ്ഡം വെയ്ക്കുന്ന
ആനുകാലിക വ്യവസ്ഥിതിയെ നോക്കി
പുച്ഛിക്കുന്നുണ്ട് ടീച്ചറുടെ ജീവിതം...
ആധുനിക സംസ്കൃതിയുടെ വെള്ളപ്പാ
ച്ചിലിൽ നാമങ്ങനെ ഒഴുകിപ്പോവുകയാ
ണ്...വിശുദ്ധിയുടേയും ആത്മീയ വൃത്തിയുടേയും സുന്ദരവും ലളിതവു
മായ ജീവിത തത്ത്വശാസ്ത്രം നമ്മിൽ 
പലരും മറന്നുപോയിരിക്കുന്നു...
      തനിയ്ക്കിനി ഒന്നുരണ്ടു നിശ്വാസ
ങ്ങൾ മാത്രമേ ബാക്കിയുള്ളുവെന്നും
ശവകുടീരത്തിന്റെ ശാന്തിതന്ന് അത് ഉടൻ തന്നെ മരണം വാങ്ങിച്ചുകൊള്ളു
മെന്നും ടീച്ചർ അടക്കം പറയുന്നു....
ആത്മാവിന്റെ കറ്റകൾ കൊഴിച്ച് ധാന്യ
മെടുക്കുന്ന ദുഃഖത്തിന്റെ മെതിപ്പുനില
മല്ലാതെ മറ്റെന്താണ് ജീവിതം??????
തന്റെ പ്രാണപ്രിയന്റെ മുഖമൊന്നു കാണാൻ ഒരു പിൻവിളിയായെങ്കിലും ആ ശബ്ദമൊന്നു കേൾക്കാൻ ടീച്ചറുടെ
പിടയുന്ന മനസ്സെത്രമാത്രം ആഗ്രഹിക്കു
ന്നുണ്ടാവും....????ഒരനുഷ്ഠാനം പോലെ
എത്രയോ വർഷങ്ങളായി അവർ സ്റ്റേഷ
നിൽ വന്നുംപോയുമിരിക്കുന്നു...
ഒരു പക്ഷേ ഇപ്പോഴവർ തിരിച്ചറിയുന്നു
ണ്ടാവുമോ സ്നേഹം ആപേക്ഷിക സ്വ
ഭാവം മാത്രമുള്ള വെറുമൊരു തെളിച്ച
മല്ലെന്ന്...കേവലമായ ഇരുളാണെന്ന്...
തെളിഞ്ഞ പ്രകാശമല്ല...തിളക്കമുള്ള ഒരു
തരം കേവല തമസ്സാണെന്ന്....
ആ തമസ്സിന്റെ ആത്യന്തിക പരീക്ഷയിൽ
മറ്റെല്ലാം അലിഞ്ഞലിഞ്ഞില്ലാതാവുന്നു...
തമസ്സുമാത്രം ജീവിക്കുന്നു...
സ്നേഹത്തിന്റെ കൈത്തിരി അവരുടെ
ജീവിതത്തിൽ സ്ഥിരമായി ജ്വലിയ്ക്കു
മെന്നും യാതൊന്നിനും അതിനെ കെടു
ത്താനാവുകയില്ലെന്നും ടീച്ചർ വിശ്വസി
ച്ചു കാണില്ലേ???വിധി ഒരൊറ്റുകാരനെ പോലെ ടീച്ചറുടെ സ്വപ്നങ്ങൾക്കു മേൽ
കരിനിഴൽ പടർത്തി...ചോരയിൽ കുതിർ
ന്ന പട്ടുപോലെ ടീച്ചറുടെ മനസ്സ്.....
പ്രജ്ഞയുടെ ചിതയിൽ നിന്ന് ദുഃസ്വപ്നത്തിന്റെ എല്ലുകൾ തടുത്തു കൂട്ടി അവർ ചിന്തയിലെരിയുന്നു...കാമുകന്റെ
കൈവിരൽത്തുമ്പ് അവർക്ക് അഭയമുദ്ര
യാവുമെന്ന് ടീച്ചർ ആശിച്ചു കാണില്ലേ..?
നിന്റെ പ്രണയമെവിടെയെന്ന ഹൃദയ
ത്തിന്റെ ചോദ്യം കേട്ട് മനസ്സ് പിടയുന്നു
സ്വന്തം ഹൃദയത്തിന്റെ ശബ്ദം അശരീരി പോലെ അന്തരീക്ഷത്തിൽ നി
ന്നും കേൾക്കാൻ കഴിഞ്ഞ അഭിശപ്ത
മായ മാനസികാവസ്ഥയിൽ അവശേഷി
ക്കുന്ന ആയുസ്സുകൊണ്ട് ടീച്ചർ നൂറായി
രം വട്ടം ഉദകക്രിയ നടത്തിയിട്ടുണ്ടാ
വാം...കണ്ണിൽ നിന്നും ജലരൂപത്തിൽ ആത്മാനുതാപത്തിന്റെ നീർത്തുള്ളികൾ
ഭയത്തിന്റെ വിയർപ്പുതുള്ളികളുമായി കലർന്ന് അവരുടെ വസ്ത്രത്തിൽത്ത
ന്നെ ഈർപ്പമുണ്ടാക്കുന്നു...
അഗാധമായ പ്രണയം വിരഹമാവുന്നത്
കൊടിയ ദുരന്തമാണ്...ഇന്നും തലശേരി
യുടെ തെരുവുകളിൽ വടുകെട്ടിയ വേദ
നയുമായവർ തിരയുന്നു...മനസ്സിൽ ആഴ
ത്തിൽ പതിഞ്ഞുപോയ അയാളുടെ മുഖം...തീവണ്ടിയുടെ ചൂളംവിളി പോലും ടീച്ചർക്ക് പ്രതീക്ഷയുടെ പച്ച
ത്തുരുത്താവുന്നു...
എന്റെ പ്രിയപ്പെട്ട ടീച്ചറേ....,
പ്രകൃതി അദ്ധ്യാപകനും,മനുഷ്യത്വം പു
സ്തകവും,ജീവിതം വിദ്യാലയവുമാവു
ന്ന ഒരു നാൾ വരുമോ???
അങ്ങനെയൊരു ദിവസമുണ്ടാവുമോ??
മറഞ്ഞിരിക്കുന്ന ഈ ഭീതിതബിംബങ്ങ
ൾക്ക് പിറകിൽ ഒളിഞ്ഞിരിക്കുന്ന നീതി
കേൾക്കട്ടെ...നീ...നീ മാത്രമാണ് എന്റെ
പിടഞ്ഞുവാങ്ങുന്ന ആത്മാവിന്റെ,
എന്റെ തിരസ്കൃത ഹൃദയത്തിന്റെ കരച്ചിൽ കേൾക്കുന്നത്...നിന്നോട് മാത്ര
മാണ് ഞാൻ പ്രാർത്ഥിക്കുകയും വിലപി
ക്കുകയും ചെയ്യുന്നത്...
കുട്ടിമോൻ കാക്കയുടെ ചായ കടയിലെ ബെഞ്ചിലിരുന്ന് ചൂട് ചായ മൊത്തി കുടിയ്ക്കുമ്പൊ അയാൾ വിദൂരതയിൽ എന്തൊ തിരയുന്ന പോലെ തോന്നി ! ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.!
കാണുന്ന അന്നു മുതലെ അയാളുടെ രൂപം ഇതാണ് പിറകിലോട്ട് നീട്ടിയ നരച്ച മുടി മെലിഞ്ഞു നീളം കുറഞ്ഞ അയാളുടെ താടിരോമങ്ങളും നരച്ചതാണ്... എപ്പോഴും തിരക്കിട്ടു നടക്കുന്ന അയാൾ എനെക്കെന്നും ഒരു അത്ഭുതമായിട്ടാണ് തോന്നാറ് ദിവസവും അതിരാവിലെ കോഴികോട് പച്ചക്കറി എടുക്കാൻ പോവുന്ന അയാളെ കാത്ത് ആദ്യത്തെ കടവ് തോണിയും ബസ്സും കാത്തു നിൽക്കു മായിരുന്നു മമ്മദ്ക്കയുടെ കോഴിക്കോടൻ തോണിവരുന്ന ദിവസം കടവിലാകെ തിരക്കാണ് അന്ന് അയാൾ കോഴികോട്പോവില്ല തോണിയിലെ നല്ലൊരു പങ്ക് പലചരക്ക് സാധനങ്ങളും അയാളുടെ കടയിലേക്കുള്ളതായിരിക്കും... കുഞ്ഞി കോയജിക്കും മൊല്ലാക്കന്റെ കടയിലേക്കും സാധനം കാണും ….ചുമട്ടുകാരൻ അഹമ്മദിനു തിരക്കുള്ള ദിവസമായിരിക്കും അന്ന്
ഉച്ച സമയങ്ങളിൽ അങ്ങാടിയിൽ തിരക്ക് തിരെ കുറവാണ് നിശബ്ദതയെ മുറിച്ചു കൊണ്ട് വൈദ്യരുടെ കഷായം വെട്ടുന്ന ശബ്ദവും പിന്നെ സാഹിബ്ക്ക ബീഡിയ്കു വേണ്ടി പുകയില വെട്ടുന്ന ശബ്ദവും കേൾക്കാം അതിനിടയിലെ അടക്കിപിടിച്ചുള്ള സംസാരവും ചിരിയും ….ഞാനെന്നും ശ്രദ്ധിക്കും! ... ഉച്ചയ്ക്കുള്ള ഒഴിവ് സമയത്ത് അയാളെ സഹായിക്കാനെത്തുന്ന അയാളുടെ പ്രിയപെട്ട കുഞ്ഞി! ഞാൻ കുഞ്ഞിത്താന്ന് വിളിക്കും ...അവരുടെ സ്നേഹവായ്പ്പ ക്കിടയിൽ തക്കാളി വൃത്തിയായി കൊണ്ടിരിക്കും ! റോഡിലേക്ക് കേടായ തക്കാളി ശക്തിയിൽ വന്നു വീണാലറിയാം സംഗതി പറഞ്ഞു തെറ്റിയിട്ടുണ്ടെന്ന്!.. ഉച്ച സമയത്ത് എന്നും അയാൾക്കുള്ള ചോറുമായി അവരെത്തും ഒഴിവു സമയം ആനന്ദപരമാക്കാൻ! എനിക്കു തോന്നിയിട്ടുള്ളത് സത്യത്തിൽ അവർ ജീവിക്കുന്നത് ആ നേരത്താണ് എന്നാണ്!
കാലം കടത്തുതോണിയും കോഴികോടൻ തോണിയും ബസ്സിന്റെയും ലോറിയുടേയും കാലതെത്തിച്ചു സൂപ്പർ മാർക്കറ്റുകളുടേയും മാളുകളുടേയും വരവ് അയാളുടെ കച്ചവടം പീടിക റൂമിൽ നിന്നും റോഡു സൈഡിലേക്കെത്തിച്ചു പലപ്പോഴും ഉൽസവപറമ്പിലും പാർക്കുകളിലും ഞാനയാളെ കണ്ടിട്ടുണ്ട് കടല വിൽപ്പന കാരനായിട്ട് ! ജീവതത്തിൽ തോൽക്കാൻ തയാറല്ലാത്ത ഒരു പോരാളിയുടെ മുഖമായിരിക്കും ആയാൾക്കപ്പൊ !ചെറുപ്പം മുതലേ അറിയുന്ന അയാളെ സഹായിക്കാൻ ശ്രമിച്ച എന്നെ പുഞ്ചിരിയേടെ അയാൾ നിരുത്സാഹപെടുത്തിയിട്ടെയൊള്ളൂ!.... പക്ഷെ രണ്ട് ദിവസം മുമ്പ് അയാളെന്നെ കാണാൻ വന്നിരുന്നു ഒരു സഹായം അഭ്യർത്ഥിക്കാൻ….കുഞ്ഞാത്തക്ക് സുഖമില്ല ആശുപത്രിയിൽ കൊണ്ടുപോവാനാണെന്ന് പറഞ്ഞു എപ്പോഴും പുഞ്ചിരിക്കുന്ന ആ ചെറിയമുഖം കരയുന്നത് ഞാൻ കാണുന്നത് അന്ന് ആദ്യമായിട്ടാണ്!..
" കച്ചവടത്തിന്റെ തിരക്കിൽ ഞാനവളെ ശ്രദ്ധിച്ചത് വളരെ കുറവാണ് എനികെപ്പോഴും തിരക്കായിരുന്നു എന്തിനെന്നറിയാത്ത തിരക്ക് " 
അയാളുടെ സംസാരത്തിൽ നിരാശയും സങ്കടവും കലർന്നിരുന്നു …. വല്ലാത്ത കുറ്റബോധം അയാളെ വേട്ടയാടുന്ന പോലെ തോന്നി 
" എല്ലാരും അങ്ങിനെയാണ് ചെയ്യേണ്ട നേരത്ത് ഒന്നും ചെയ്യാതെ ഒന്നിനും പറ്റാത്ത നേരത്ത് കഴിഞ്ഞ കാലത്തെയോർത്ത് വിലപിക്കും !ഞാനും അതേ …. "
സംസാരം തുടന്ന് കൊണ്ടിരുന്ന അയാളെ ഞാൻ അയാൾ ചോദിച്ച പണം നൽകി ആശ്വസിപ്പിക്കാൻ ശ്രമിച്ചു പണം എണ്ണി കിശയിലേക്കിട്ടു പാടിയിറങ്ങിയ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു വിറയ്ക്കുന്ന കാലുകളാൽ പടിയിറങ്ങിയ അയാൾ വേച്ചു വീഴാൻ പോയി ഞാനയാളെ കൈ പിടിച്ചു പടിയിറങ്ങാൻ സഹായിച്ചു മുറുകെ പിടിച്ച ആ കൈകളിലൂടെ ഒരു പിതാവിന്റെ വാത്സല്യം നുകരുന്നത് ഞാനറിഞ്ഞു …
"ആരു ല്യാത്ത ഞങ്ങളെ സഹായിച്ച നിന്നെ പടച്ചവൻ കാക്കും “
ആ സ്വരം ഒറ്റ പെടലിന്റെ വേദനയായിരുന്നു …. ജീവിതത്തിൽ അയാൾക്ക് കുഞ്ഞാത്ത യും കുഞ്ഞാത്തയ്ക്ക് അയാളു മാത്രമെ ഉണ്ടായിരുന്നൊളൂ ഒരായുസ് മുഴുവൻ ഒരവകാശിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു അവരുടെ ജീവിതം …. ആ നിരാശയുടെ അവസാനം കുത്താത്തയുടെ അസുഖവും … 
കഴിഞ്ഞ ദിവസം PWDയുടെ ഓഫീസർ റോഡിലെ കുടിയേറ്റം ഒഴിപ്പിച്ചപോ അയാളുടെ അവസാനത്തെ ആശ്രയവും JCB യുടെ തുമ്പികൈ പൊളിച്ചു മാറ്റി ....എല്ലാം നഷ്ടപെട്ട അയാളോട് ഇനി എന്ത് പറയാൻ ,വയറിനകത്തെ അർബുദം കുഞ്ഞാത്തയിൽനിന്നും അയാളെ ഒറ്റപ്പെടുത്തി... പള്ളിക്കാട്ടിലെ മൈലാഞ്ചി ചെടിയ്ക്കു താഴെ ഇന്നയാളുടെ കുഞ്ഞു നിത്യ നിദ്രയിലാണ് …. ഇനിയൊരിക്കലും പരിഭവങ്ങൾക്കിടയിലെ കേടായ തക്കാളി റേഡക്കിലേക്ക് ഉരുണ്ടു വരില്ല …..
ഒഴിഞ്ഞ ചായ ഗ്ലാസ്സ് മേശപുറത്ത് വെയ്ക്കുമ്പോ അയാളുടെ കണ്ണ് നിറഞ്ഞിരുന്നു ….കോഴിക്കോട്ടേക്ക് കടയിലേക്കുള്ള പലചരക്ക് സാധനം വാങ്ങാനാണെന്നും പറഞ്ഞ് സ്റ്റോപ്പിൽ നിർത്തിയ ബസ്സിൽ ചാടി കയറാനൊരിങ്ങിയ അയാളെ ആരൊക്കയൊ പിടിച്ചു നിർത്തി ! ബഹളം വെച്ച അയാൾ ഞാനടുത്ത് വന്നതും നിശബ്ദനായി ചുമലിൽ കൈവെച്ച് അയാളെ കാറി ലേക്ക് കയറ്റുമ്പോ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ തോന്നി ... എന്തനില്ലാത്ത വാത്സല്യവും ... ഒരു പിതാവിനോടെന്ന പോലെ ……
by
BichanArimbra

Saturday 16 September 2017

സ്വന്തം നാടിന്റെ മാഹാത്മ്യം തിരിച്ചറിയാൻ അൽപ്പം വൈകിയെങ്കിലും മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന പഴഞ്ചൊല്ല് ഇവിടെയും പ്രസ്ക്തമാണ്.. ഞങ്ങളുടെ അയൽവാസിയായ അയിനിക്കാട്ട് രാമേട്ടനും കുടുംബവും ഐലന്റ് ടൂറിസം കടലുണ്ടിയോടൊപ്പം ആഘോഷിക്കാനെത്തിയപ്പോൾ ,
ഐലന്റ് ടൂറിസം കടലുണ്ടിയോടൊപ്പം ആഘോഷിക്കാൻ ഉടൻ വിളിച്ച് ബുക്ക് ചെയ്യു .....
★9544981228
★9895298726
★7510311109
www.kadalunditourism.com
BOATING
SEAFOOD
ENTERTAINMENT PROGRAMS
MANGROVE FOREST VISITING
FISH FARM VISITING
★FAMILY PACKAGE
★GET TOGETHER PACKAGE
★OFFICE STAFF PACKAGE
★STUDENTS PACKAGE
★BIRTHDAY CELEBRATION
★BUSINESS MEETINGS
★RESIDENTS ASSOCIATION CELEBRATIONS


               
                                           ഈ മനോഹര ദൃശ്യം ഏത് നാട്ടിലെന്നറിയാമോ?


എതിരാളികളുടെ ആദരം മുസ്ലിംലീഗ് ദേശീയസമിതിയംഗമായ ജ: ഷാഫി ചാലിയം സാഹിബിനെ സ്വന്തം നാട്ടിലെ സി.പി.എം ബ്രാഞ്ച്‌ കമ്മറ്റി ആദരിച്ചു. പഞ്ചായത്തിലെ മികച്ച ക്ഷീര കർഷകൻ എന്നുള്ള നിലയിലാണ് ആദരം. ജൈവ കാർഷിക മേഖലയിലും ക്ഷീര കാർഷിക മേഖലയിലും നിരവധി ആദരങ്ങൾ ഏറ്റുവാങ്ങിയ ഷാഫി സാഹിബ്‌ മുസ്ലിം ലീഗിന്റെ ക്ഷീര കർഷക സംഘടനയുടെ സംസ്ഥാന കൺവീനർ കൂടിയായാണ്. സംസ്ഥാനത്തിനകത്തും പുറത്തും ദിവസവും സി.പി.എമ്മിനെതിരെ തീപ്പൊരി പ്രസംഗം നടത്തുമ്പോഴും രാഷ്ട്രീയത്തിനപ്പുറത് ഏവരാലും ബഹുമാനിക്കപ്പെടുന്ന വ്യക്തി കൂടി ആയിത്തീരുക എന്നത് ഷാഫി സാഹിബ്‌ ആർജ്ജിച്ചെടുത്ത നേട്ടം തന്നെയാണ്. ഷാഫി സാഹിബിന് പുരസ്‌കാരം നൽകുന്നത് സി.പി.എം ഏരിയ കമ്മറ്റി അംഗവും ബേപ്പൂർ ഡവലപ്മെന്റ് മിഷൻ കൺവീനർ കൂടിയായ സഖാവ്. കെ. ഗംഗാധരനാണ്. സുലൈഖ, സദാശിവൻ ബേപ്പൂർ, ബാൽരാജ് പച്ചാട്ട്, രാധാകൃഷ്ണൻ എന്നിവരാണ് സമീപം. ആദരം നൽകിയവരെയും ആദരം ഏറ്റുവാങ്ങിയ നമ്മുടെ പ്രിയ നേതാവ് ഷാഫി സാഹിബിനെയും അഭിനന്ദിക്കുന്നു